‘സൂരറൈ പോട്രു’ ടീം വീണ്ടും ഒന്നിക്കുന്നു ! സൂര്യയുടെ 43-ാമത് ചിത്രം ‘പുറാനാനൂറ്’

നിരൂപക പ്രശംസ നേടിയ, ദേശീയ അവാർഡ് കരസ്ഥമാക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സൂരറൈ പോട്ര്‌’ന്റെ സംവിധായക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങന്നു. ‘പുറാനാനൂറ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിന് ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ദുൽഖർ സൽമാനും നസ്രിയയും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രമാണ്. സംഗീത സംവിധായകൻ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഗീതസംവിധായകനെന്ന നിലയിൽ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. സൂര്യ-സുധ കൊങ്ങര-ജിവി പ്രകാശ് കൂട്ടുകെട്ടിൽ ഒരു സിനിമ എത്തുന്നു എന്ന വാർത്ത പ്രേക്ഷകരിൽ പ്രതീക്ഷ ചെലുത്തുന്നുണ്ട്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുന്നേ ആരാധകർ ആവേശത്തിലാണ്. വിജയ് വർമ്മയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നടൻ സൂര്യയുടെ അഭിനയ ജീവിതത്തിൽ സുപ്രധാന പങ്ക് വഹിച്ച ഒരു സിനിമയാണ് ‘സൂരറൈ പോട്ര്‌’. മികച്ച നടൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച തുടങ്ങി ആ വർഷത്തെ ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘സൂരറൈ പോട്ര്‌’ന്റെ അതേ ടീമാണ് സൂര്യയുടെ 43-ാം ചിത്രം നിർമ്മിക്കാൻ വീണ്ടും ഒന്നിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആരാധകരെ ആവേശഭരിതരാക്കുന്നു. പി.ആർ.ഒ: ശബരി.

Leave a Reply

Your email address will not be published. Required fields are marked *