ദളപതി വിജയ്‌യുടെ ‘ലിയോ’ രണ്ടാഴ്ചയ്ക്കുള്ളിൽ തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. റിലീസ് തീയതി അടുത്തിരിക്കുന്നതിനാൽ, സെവൻ സ്‌ക്രീൻ സ്റ്റുഡിയോയിലെ നിർമ്മാതാക്കൾ ആവശ്യം നിറവേറ്റുന്നതിനായി അതിരാവിലെ ഷോ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ 19ന് രണ്ട് സ്‌പെഷ്യൽ ഷോയും 20 മുതൽ 24 വരെ ഒരു സ്‌പെഷ്യൽ ഷോയും പൂജ അവധിയായതിനാൽ തിയറ്ററുകൾക്ക് സർക്കാർ അനുമതി നൽകി.
14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.കേരളത്തിൽ വിപുലമായ പ്രൊമോഷൻ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.