മകിഴ് തിരുമേനി-അജിത് കുമാർ ഒരുക്കുന്ന വിടാമുയർച്ചി ചിത്രീകരണം അസർബൈജാനിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു ,അബുദാബി, ദുബായ് ലൊക്കേഷനുകളിൽ 50 ദിവസത്തെ നോൺസ്റ്റോപ്പ് ചിത്രീകണം ആണ് പ്ലാൻ ചെയ്തിട്ടുള്ളത്.തുടർന്ന് ചെന്നൈയിൽ ചിത്രീകരണം തുടരും.അജിത്കുമാർ ചിത്രത്തിന് 110 ദിവസത്തെ ഡേറ്റ് ആണ് നൽകിയിരിക്കുന്നത്.
മറ്റൊരു അനിരുദ്ധ് മ്യൂസിക് ഷോ ആയിരിക്കും ചിത്രത്തിലെ ഗാനങ്ങൾ , കാമറ കൈകാര്യം ചെയ്യുന്നത് നീരവ് ഷാ ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മകിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
H വിനോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുനിവ് ആണ് തലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം പക്ഷെ സാമ്പത്തികമായി നേട്ടം കൊയ്തിരുന്നു. തൃഷയും സഞ്ജയ് ദത്തുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തടയറ താക്ക (2012), മേഘമൻ (2013), തടം (2019), കലഗ തലൈവൻ (2022) എന്നീ ചിത്രങ്ങൾക്ക് ശേഷം മകിഴ് തിരുമേനി ഒരുക്കുന്ന വിടാമുയർച്ചി, മറ്റൊരു ആക്ഷൻ വിരുന്നായിരിക്കും തല ഫാൻസിനു നൽകുക എന്നാണ് പ്രതീക്ഷിക്കുന്നത്.