ദളപതി വിജയ്‌യുടെ ലിയോയിലെ അടുത്ത ഗാനം പുറത്തിറങ്ങി

ലോകേഷ് കനഗരാജ് ദളപതി വിജയ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ലിയോയിലെ അടുത്ത ഗാനം ഇന്ന് പുറത്തിറങ്ങി. കഴിഞ്ഞ രണ്ടു പാട്ടുകളിൽ നിന്ന് വ്യത്യസ്തമായി മനോമാഹരമായ ഒരു മെലഡി ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന വിജയ്‍യുടെയും തൃഷയുടെയും മനോഹരമായ കെമിസ്ട്രി പ്രതീക്ഷിക്കാവുന്ന ഗാനമാണിത്. വിഷ്ണു ഇടവൻ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അനിരുദ്ധ് ആണ്. അനിരുദ്ധും ലോതികയുമാണ് ആലപിച്ചിരിക്കുന്നത്.

അതെ സമയം ലിയോ പൂജ റിലീസ് ആയി ഒക്ടോബർ 19 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് എന്നത്, തമിഴ്‌നാട്ടിൽ രാവിലെ നാലു മണിക്ക് ഷോ അനുവദിച്ചു എന്നതാണ്. നേരത്തെ തമിഴ്നാട് സർക്കാർ പുലർച്ചെയുള്ള പ്രദർശനം വിലക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *