വൻ വിജയം നേടിയ യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗം പുരോഗമിക്കുന്നു. 2024 ഫെബ്രുവരി റിലീസ് ആയി കണക്കാക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ചിത്രം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ജീവയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
Presenting the first look of #Yatra2. In cinemas worldwide from 8th Feb, 2024.#Yatra2FL #Yatra2OnFeb8th #LegacyLivesOn @JiivaOfficial @ShivaMeka @MahiVraghav pic.twitter.com/4m4PhJsurF
— Mammootty (@mammukka) October 9, 2023
2019-ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘യാത്ര’യുടെ രണ്ടാം ഭാഗമാണ് ചിത്രം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയിട്ടാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തിയത്.
രണ്ടാം ഭാഗത്തിൽ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരങ്ങൾ. ജീവയാണ് ഈ വേഷം ചെയ്യുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും. തിരക്കഥയും മഹി വി രാഘവിന്റേതാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് പുറത്തുവിട്ടിട്ടില്ല.
വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിച്ചത്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു ‘യാത്ര’.