ദിലീപിനെ അടിതട പരിശീലിപ്പിക്കാൻ രജനികാന്തിനെ ഫൈറ്റ് പഠിപ്പിച്ച മാസ്റ്റർ

ദിലീപിന്റെ തങ്കമണിക്ക് ഫൈറ്റ് ഒരുക്കാൻ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ആദ്യമായി ഒന്നിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് നടൻ ദിലീപ് പ്രധാന വേഷത്തിലെത്തി, രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തങ്കമണി’.

Produced by RB Chaudhary under the banner of Super Good Films and Rafi Mathira under the banner of Ifar Media, 'Thankamani' is directed by Ratheesh Raghunandan and has actor Dileep in the lead role.
The master who taught Rajinikanth to fight to train Dileep

ചിത്രത്തിന് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യാൻ ഇന്ത്യൻ സിനിമയിലെ തന്നെ നാല് മികച്ച ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിച്ചത്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചിത്രമായ ജയിലറിന് ഫൈറ്റ് ഒരുക്കി സ്റ്റണ്ട് ശിവയും, ടോവിനോയുടെ സൂപ്പർ ഹിറ്റ് ചിത്രമായ തല്ലുമാലക്കും അജിത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തുണിവിനും ഫൈറ്റ് ഒരുക്കിയ സുപ്രീം സുന്ദറും ആണ് പ്രമുഖരിൽ രണ്ടുപേർ .

പൃഥ്വിരാജ്, ബിജു മേനോൻ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിക്കും അജിത്തിന്റെ സുപവർ മെഗാ ഹിറ്റ്‌ ചിത്രം മായ ബില്ലക്കും ഫൈറ്റ് ഒരുക്കിയ രാജശേഖറും, നിവിൻ പോളിയുടെ തുറമുഖത്തിന് ഫൈറ്റ് ഒരുക്കിയ മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയും സിനിമയുടെ ഭാഗമാകുന്നു


ഈ നാലുപേരും ചേരുമ്പോൾ തങ്കമണിയിലെ ആക്ഷൻ രംഗങ്ങൾക്ക് തീ പാറും എന്നുറപ്പാണ്.ദിലീപിന്റെ അഭിനയ ജീവിതത്തിലെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രം കൂടിയാണ് തങ്കമണി.

‘ഉടൽ’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി.

ഈ ഒരു സംഭവം കേരളത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. ഇതിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ‘തങ്കമണി’ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരുന്നു

Leave a Reply

Your email address will not be published. Required fields are marked *