മിഖായേലിലെ വില്ലൻ ‘മാർക്കോ’ നായകൻ ആകുന്നു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. മിഖായേലിൽ നിന്നും വ്യത്യസ്തമായി മാർക്കോ എന്ന കഥാപാത്രം ഈ ചിത്രത്തിൽ നായകനായാണ് എത്തുന്നത്.

ഒരു പക്ഷെ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമയാകും ഒരു വില്ലന്‍ കഥാപാത്രത്തിന്‍റെ സ്പിന്‍ ഓഫ് സിനിമ വരുന്നത്. ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലും സ്വാഗും ആവോളം ഉപയോഗിച്ച മാര്‍ക്കോ എന്ന കട്ടവില്ലന്‍ നായകനായി എത്തുമ്പോള്‍ മാസ് ആക്ഷന്‍ രംഗങ്ങൾ നിറഞ്ഞ ഒരു സ്റ്റൈലിഷ് ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. മിഖായേലിലെ മാർക്കോയുടെ തീം മ്യൂസിക് ഉൾപ്പെടുത്തിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.ചിത്രം 2024 ൽ തീയേറ്ററിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.


ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലൻ വേഷങ്ങളിലൊന്നായിരുന്നു മാർക്കോ എന്ന കഥാപാത്രം. ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *