തമിഴ് സൂപ്പർതാരം വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ആർ എസ് വിമൽ ചിത്രം കർണ്ണയുടെ ടീസറെത്തി. ഒരു യുദ്ധരംഗമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. കർണനായി എത്തുന്ന വിക്രമിനെയും ടീസറിൽ കാണാം.
‘സൂര്യപുത്ര മഹാവീർ കർണ’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2018 ൽ പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമൽ പ്രഖ്യാപിച്ച ചിത്രമാണ് കർണൻ.
എന്നാൽ പിന്നീട് വിക്രം പ്രധാനകഥാപാത്രതമായി എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി.എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിന് ശേഷം ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്
സൂര്യപുത്ര കർണ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ്ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. യുണൈറ്റഡ്ഫിലിം കിങ്ഡം ആണ് ചിത്രം ഒരുക്കുന്നത്.